Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ മുന്നൂറോളം ഭീകരർ സജീവം

Terrorist

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന മുന്നൂറോളം ഭീകരരെ സംസ്ഥാന പൊലീസും കരസേനയും അതിർത്തി രക്ഷാസേനയും കൂടി കണ്ടെത്തിക്കഴിഞ്ഞു. ഇനി ഗവർണർ ഭരണത്തിനു കീഴിൽ ഇവർക്കെതിരെ നടപടി ആരംഭിക്കും. ഗവർണർ എൻ.എൻ.വോറ ബുധനാഴ്ച തന്നെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചിരുന്നു. റമസാൻ കാലത്ത് വെടിനിർത്തൽ കൂടി പ്രഖ്യാപിച്ചതോടെ ഈ ഭീകരർ പ്രവർത്തനം ഊർജിതമാക്കിയിരുന്നു.

ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ് എന്നിവയിൽപ്പെട്ടവരാണ് ഇവർ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 600 ഭീകരരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇപ്പോൾ വടക്കൻ കശ്മീരിലാണ് ലഷ്കറെ തയിബയും ഹിസ്ബുൽ മുജാഹിദീനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെക്കൻ കശ്മീരിലാണ് ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തനം. ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകളിൽ നിന്നാണ് യുവാക്കൾ ഈ ഗ്രൂപ്പുകളിലേക്ക് കൂടുതലായും പോകുന്നത്. അൽ ഖായിദയാണ് ഇവരുടെ റിക്രൂട്ട്മെന്റിന് മേൽനോട്ടം വഹിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.