Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയാകാൻ യോഗ്യൻ രാഹുൽ: അഡ്വാനിയുടെ മുന്‍ അനുയായി

rahul-gandhi രാഹുൽ ഗാന്ധി

മുംബൈ ∙ കശ്മീർ പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിവുള്ള നേതാവിനെയാണു വേണ്ടതെന്നും അതുകൊണ്ടു രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും പൊതുപ്രവർത്തകനും കോളമിസ്‌റ്റുമായ സുധീന്ദ്ര കുൽക്കർണി. ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ അനുയായി ആയിരുന്ന കുൽക്കർണി, ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളിലെ സജീവ സാന്നിധ്യമാണ്.

അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019ലെ തിരഞ്ഞെടുപ്പിനു മുൻപു രാഹുൽ പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് സന്ദർശനം നടത്തണം. നല്ല മനസ്സുള്ള നേതാവാണു രാഹുൽ. സമീപകാലത്ത് അദ്ദേഹത്തെപ്പോലെ മറ്റാരും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ഭാഷ സംസാരിച്ചിട്ടില്ല.

കോൺഗ്രസിന്റെ അഭ്യുദയകാംക്ഷിയാണെന്നു പറഞ്ഞ അദ്ദേഹം പാർട്ടിയും ആർഎസ്എസും തമ്മിൽ സംഭാഷണമാകാമെന്നും നിർദേശിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് പാനൽ ചർച്ചയിൽ പങ്കെടുത്തു. കുൽക്കർണി ഇപ്പോൾ പാർട്ടിയുമായി അകൽച്ചയിലാണ്.