Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിലവാരം’ ഉറപ്പില്ല; മമതയുടെ ചൈനാസന്ദർശനം റദ്ദാക്കി

Mamata Banerjee

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാസംഘത്തിന്റെ ചൈനാ സന്ദർശനം റദ്ദാക്കി. ഇന്നലെ രാത്രി യാത്ര പുറപ്പെടാനിരുന്നതാണ്. ഉദ്ദേശിച്ച നിലവാരത്തിലുള്ള രാഷ്ടീയകൂടിക്കാഴ്ചകൾ ഉറപ്പാക്കാൻ കഴിയാതിരുന്നതാണു കാരണമെന്നു ധനമന്ത്രി അമിത് മിശ്ര അറിയിച്ചു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യാന്തരവകുപ്പുമായാണു വിനിമയപരിപാടി ഉദ്ദേശിച്ചിരുന്നത്. വിദേശമന്ത്രി സുഷമ സ്വരാജാണു തന്നോടു പ്രതിനിധിസംഘത്തിനു നേതൃത്വം നൽകാൻ നിർദേശിച്ചതെന്നു മമത തന്റെ ഫെയ്സ്ബുക്കിൽ പറഞ്ഞു. ചൈനയിലെ ഇന്ത്യയുടെ സ്ഥാനപതി ശ്രമിച്ചിട്ടും തക്കനിലയിൽ രാജ്യത്തിനുകൂടി ഗുണപരമായ കൂടിക്കാഴ്ചകൾ ഉറപ്പാക്കാൻ കഴിഞ്ഞില്ല. ഇതു മൂലമാണു യാത്ര ഉപേക്ഷിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

related stories