Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാർഖണ്ഡ്: മാവോയിസ്റ്റുകൾ 7 സൈനികരെ കൊലപ്പെടുത്തി

Naxal Raipur Representative Image

റാഞ്ചി ∙ ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്കു പരുക്കേറ്റു. ബുധാപഹർ വനമേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന വാഹനത്തിനു നേരെ ഗർവയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് ജാർഖണ്ഡ് ജാഗർ ഫോഴ്സിലെ ഏഴുപേർക്കു ജീവഹാനിയുണ്ടായത്.

പൊലീസ്, സിആർപിഎഫ്, ജാർഖണ്ഡ് ജാഗർ ഫോഴ്സ് എന്നീ സേനാവിഭാഗങ്ങൾ ഒന്നിച്ചാണ് തിരച്ചിലിനിറങ്ങിയത്. സിൻസോ ഗ്രാമത്തിൽ ജാഗർ ഫോഴ്സിന്റെ കാർ സ്ഫോടനത്തിൽ തകരുകയായിരുന്നുവെന്ന് പലാമു ഡിഎെഎജി വിപുൽ ശുക്ല പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തു. നാലു ദിവസമായി ജാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുകയാണ്. 2010ൽ ബുധാപഹർ വനമേഖലയിലുണ്ടായ സ്ഫോടനത്തിൽ 13 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.