Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴുള്ള ഭാര്യമാരെ അടുത്ത ഏഴു ജൻമത്തേക്കു വേണ്ട; മന്ത്രങ്ങൾ ഉരുവിട്ടു പുരുഷന്മാരുടെ പ്രകടനം

protest

മുംബൈ ∙ ഇപ്പോഴുള്ള ഭർത്താവിനെ അടുത്ത ഏഴു ജന്മത്തേക്കും ഭർത്താവായി ലഭിക്കണമെന്നു പ്രാർഥിച്ചു കൊണ്ട് ഇന്നലെ മഹാരാഷ്ട്രയിൽ സ്ത്രീകൾ വടപൂർണിമ ആഘോഷിക്കവെ, ഭാര്യമാരുടെ പീഡനത്തിൽനിന്ന് മോചനം തേടി ഒരു സംഘം പുരുഷൻമാരുടെ പ്രകടനം. മുംബൈയിൽനിന്ന് 350 കിലോമീറ്റർ അകലെ ഒൗറംഗബാഗിലാണ് സംഭവം. അടുത്ത ഏഴു ജൻമത്തേക്ക് ഇപ്പോഴുള്ള ഭാര്യമാരെ തങ്ങളുടെ ജീവിതത്തിൽ ലഭിക്കരുതെന്ന മന്ത്രങ്ങൾ ഉരുവിട്ടായിരുന്നു പത്‌നി പീഡിത് പുരുഷ് സംഘടനയുടെ പ്രകടനം. സ്ത്രീ സംരക്ഷണത്തിനുള്ള വിവിധ വകുപ്പുകൾ ദുരുപയോഗിച്ച് അവർ പുരുഷൻമാരുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്നാണു സംഘടനയുടെ ആരോപണം.