Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഡോളർ = 68.80 രൂപ; രൂപയ്ക്ക് ഏറ്റവും വലിയ തകർച്ച

x-default

മുംബൈ∙ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 69.09 രൂപ എന്ന നിലയിലേക്കു വീണപ്പോൾ റിസർവ് ബാങ്ക് ഇടപെട്ടു ബാങ്കുകളിലൂടെ കൂടുതൽ ഡോളർ വിപണിയിലെത്തിച്ചു രൂപയെ പിടിച്ചുനിർത്തുകയായിരുന്നു. വ്യാപാരം അവസാനിക്കുമ്പോൾ, ഡോളറിന് 68.80 രൂപയാണു നിരക്ക്. 2016 നവംബർ 24നു വിനിമയ നിരക്ക് 68.86ൽ എത്തിയതാണ് ഇതിനു മുൻപത്തെ ഏറ്റവും താഴ്ന്ന നില.