Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്സിടോസിൻ മരുന്നുകളുടെ ഉൽപാദന നിരോധനം നീട്ടി

medicine

ന്യൂഡൽഹി∙ ഓക്സിടോസിൻ ഹോർമോൺ അധിഷ്ഠിത മരുന്നുകളുടെ സ്വകാര്യ മേഖലയിലെ ഉൽപാദന നിരോധനം രണ്ടു മാസത്തേക്കു നീട്ടി. പ്രസവം സുഗമമാക്കുന്നതിനും മുലപ്പാൽ വർധിപ്പിക്കുന്നതിനുമുള്ള മരുന്നാണ് ഇത്.

കന്നുകാലികളിൽ പാൽ ഉൽപാദനം വർധിപ്പിക്കാനും കാർഷിക വിളകളുടെ വലുപ്പം കൂട്ടാനും ഇവ ദുരുപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. പൊതുമേഖലാ സ്ഥാപനമായ കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനു മാത്രമേ ഓക്സിടോസിൻ ഉൽപാദനത്തിന് അനുമതിയുള്ളൂ. ആശുപത്രികൾക്ക് ഇവിടെനിന്നു നേരിട്ടു വാങ്ങാം. ഈ മരുന്നിന്റെ ഇറക്കുമതിയും സർക്കാർ നിരോധിച്ചിരുന്നു.

related stories