Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾക്ക് അംഗീകാരം

net-neutrality

ന്യൂഡൽഹി ∙ ഇന്റർനെറ്റിലെ ഉള്ളടക്കവും സേവനങ്ങളും വിവിധ സേവനദാതാക്കൾ അവരുടെ ഇഷ്ടാനുസരണമല്ലാതെ ഒരുപോലെ നൽകാൻ സഹായിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾക്ക് ടെലികോം കമ്മിഷൻ അംഗീകാരം നൽകി. എന്നാൽ, വിദൂരനിയന്ത്രിത ശസ്ത്രക്രിയ, സ്വയംനിയന്ത്രിത കാറുകൾ പോലെ ചില സേവനങ്ങൾക്ക് ഇതു ബാധകമാക്കിയിട്ടില്ല. ഇന്റർനെറ്റിലെ ഉള്ളടക്കത്തിനും സേവനങ്ങൾക്കും ചില സേവനദാതാക്കൾ പരസ്പരം സഹകരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത് തടയുന്നതിനായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾ ശുപാർശ ചെയ്തത്.

ഇവ അംഗീകരിക്കുകയായിരുന്നുവെന്ന് കമ്മിഷൻ അധ്യക്ഷ അരുണ സുന്ദർരാജൻ പറഞ്ഞു. ഇന്റർനെറ്റ് ലഭ്യത, സേവനം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സേവനദാതാക്കൾക്കെതിരെ ഇതനുസരിച്ച് നടപടി ഉണ്ടാവും. നിർണായക സേവനങ്ങൾ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ടെലികോം വകുപ്പ് ട്രായിയോട് മാർഗനിർദേശം ആരായും. കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്ന പുതിയ ടെലികോം നയം – നാഷനൽ ഡിജിറ്റൽ കമ്യുണിക്കേഷൻസ് പോളിസി (എൻഡിസിപി) 2018 – കമ്മിഷൻ അംഗീകരിച്ചു.