Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ സമാധാനം ഇന്ത്യയുടെയും ആവശ്യം: മോദി

S-Korea-President-meets-Kovind-Modi ഇന്ത്യയിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു സ്വീകരിക്കുന്നു. മൂണിന്റെ ഭാര്യ കിം ജുങ് സൂക് സമീപം. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ കൊറിയയിൽ സമാധാനം പുലരേണ്ടത് ഇന്ത്യയുടെയും ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശിക്കുന്ന ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി ചർച്ചകൾക്കു ശേഷം സംയുക്ത മാധ്യമ സമ്മേളനത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ വ്യാപനത്തിൽ ഉത്തര കൊറിയയും പാക്കിസ്ഥാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണു മോദി പരാമർശിച്ചത്. കൊറിയയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യയ്ക്കു ചെയ്യാനാകുന്നതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, സുരക്ഷ, നിർമിത ബുദ്ധി തുടങ്ങിയ മേഖലയിലുൾപ്പെടെ പത്തു കരാറുകൾ ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പിട്ടു.

ദംഗൽ കുടുംബത്തെ കണ്ട് ദക്ഷിണകൊറിയ പ്രഥമവനിത

ന്യൂഡൽഹി∙ ദക്ഷിണകൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നിനൊപ്പം ഇന്ത്യ സന്ദർശിച്ച ഭാര്യ കിം ജുങ് സൂക് നാട്ടിലേക്കു മടങ്ങുന്നത് ദംഗൽ സിനിമയ്ക്കു കഥയായി മാറിയ യഥാർഥ ഫോഗട്ട് കുടുംബത്തെ നേരിൽക്കണ്ട സന്തോഷവുമായി.

ബോളിവുഡ് സിനിമ ദംഗൽ ദക്ഷിണ കൊറിയയിലും സൂപ്പർഹിറ്റായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട കിം ജുങ് സൂക്, എംബസി വഴി ഫോഗട്ട് കുടുംബവുമായി ബന്ധപ്പെട്ടു ഡൽഹിയിലേക്കു ക്ഷണിക്കുകയായിരുന്നു. ചായസൽക്കാരവുമൊരുക്കി.

related stories