Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ മിസൈൽ ഇടപാട്: പിന്നോട്ടില്ലെന്നു കേന്ദ്രം

nirmala-sitharaman നിർമല സീതാരാമൻ

ന്യൂഡൽഹി ∙ റഷ്യയുമായുള്ള ‘എസ്–400’ പ്രതിരോധ മിസൈൽ ഇടപാടുമായി മുന്നോട്ടുപോകുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കുമേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎഎടിഎസ്എ) കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതു യുഎസ് നിയമമാണ്; യുഎന്നിന്റേതല്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ നയം നേരത്തേതന്നെ യുഎസിനെ അറിയിച്ചിട്ടുണ്ട്. പ്രതിരോധമേഖലയിൽ ദശകങ്ങൾ നീണ്ട ബന്ധമാണു റഷ്യയുമായി ഉള്ളതെന്നും പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായെന്നും നിർമല സീതാരാമൻ പറഞ്ഞു.