Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പബ്ലിക് ദിനപരേഡിൽ വിശിഷ്ടാതിഥിയാകാൻ ട്രംപിനു ക്ഷണം

Donald Trump

ന്യൂഡൽഹി∙ 2019ലെ റിപ്പബ്ലിക് ദിന പരേഡിന് വിശിഷ്ടാതിഥിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. ഒൗദ്യോഗികമായി ക്ഷണം സ്വീകരിച്ചുവെന്ന അറിയിപ്പ് യുഎസിൽനിന്നു വന്നിട്ടില്ലെങ്കിലും ട്രംപ് എത്തുമെന്നാണു പ്രതീക്ഷ. 2015ലെ റിപ്പബ്ലിക് ദിന പരേഡിന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു വിശിഷ്ടാതിഥി. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡായിരുന്നു അത്. യു‌എസ്–ഇന്ത്യ ബന്ധം മോശമായിവരുന്ന സന്ദർഭത്തിലാണു ട്രംപിനെ ക്ഷണിച്ചിരിക്കുന്നത്.