Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ താഴെയിറക്കാൻ പരമശിവന് കമൽനാഥിന്റെ തുറന്ന കത്ത്

കമൽനാഥ് കമൽനാഥ്

ഭോപാൽ∙ ‘ബിജെപിയുടെ ദുർഭരണത്തിൽ നിന്നു ജനങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണേ’ എന്നു പരമശിവനു മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തുറന്ന കത്ത്. ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമശിവന്റെ അവതാരമായ മഹാകാലേശ്വരൻ ഇടപെട്ടു മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ ഭരണം അവസാനിപ്പിക്കണമേയെന്നാണു പ്രാർഥന.

എന്നാൽ ഭഗവാനു കാര്യങ്ങളൊക്കെ ബോധ്യമുള്ളതിനാൽ കമൽനാഥ്, കത്തെഴുതേണ്ട കാര്യമില്ലെന്നു ബിജെപി വക്താവ് പരിഹസിച്ചു. ജനങ്ങളുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി നടത്തുന്ന ‘ജനാശീർവാദ് യാത്ര’യുടെ പിന്നാലെ അതേ വഴിയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാനായി കോൺഗ്രസും യാത്ര നടത്തുമെന്നു കമൽനാഥ് അറിയിച്ചു. ബിജെപി യാത്രയ്ക്ക് ഇന്നലെ പ്രസിഡന്റ് അമിത് ഷാ ഉജ്ജയ്നിൽ പച്ചക്കൊടി കാട്ടി.

ബദലായുള്ള കോൺഗ്രസിന്റെ ജനജാഗരൺ അഭിയാനു 18നു തുടക്കമിടുമെന്നു സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജീത്തു പട്‍വാരി പറഞ്ഞു. 15 വർഷത്തെ ഭരണം കൊണ്ട് 1.9 ലക്ഷം കോടിയുടെ കടമാണു സംസ്ഥാനത്തിനുണ്ടായിരിക്കുന്നതെന്നും 90% കർഷകരും വായ്പ തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യാ മുനമ്പിലാണെന്നുമാണു കോൺഗ്രസിന്റെ ആരോപണം.