Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിന്ദു പാക്കിസ്ഥാൻ’: തരൂരിന് സമൻസ്

shashi-tharoor-1

കൊൽക്കത്ത ∙ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് എംപിയും മുൻമന്ത്രിയുമായ ശശി തരൂരിന് മെട്രോപ്പൊലിറ്റൻ കോടതിയുടെ സമൻസ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുമെന്ന തരൂരിന്റെ പ്രസ്താവന മതവികാരം മുറിപ്പെടുത്തുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ സുമീത് ചൗധരി നൽകിയ ഹർജിയിലാണിത്. ഓഗസ്റ്റ് 14നു നേരിട്ടു ഹാജരാകാനാണു കോടതി തരൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.