Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാനയെ ഹരിതാഭമാക്കാൻ തൈ നട്ടൊരു സെൽഫി; സ്കൂൾ കുട്ടികൾക്ക് തൈ നട്ടാൽ 50 രൂപ

plant-sapling

ചണ്ഡിഗഡ്∙ സ്കൂൾ വിട്ടു വീട്ടിലെത്തുമ്പോൾ, പറമ്പിലൊരു വൃക്ഷത്തെ നടുക. ഒപ്പം നിന്നൊരു സെൽഫിയെടുക്കുക. മൊബൈൽ ആപ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുക. ആറു മാസം കൂടുമ്പോൾ 50 രൂപ വീതം സമ്മാനം വിദ്യാർഥികളുടെ കീശയിലെത്തും.

ഹരിയാനയെ ഹരിതക്കുട ചൂടിക്കാനാണു പൗധഗിരി എന്ന പേരിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. സർക്കാർ–സ്വകാര്യ സ്കൂളുകളിലായി ആറു മുതൽ 12 ക്ലാസുകളിൽ പഠിക്കുന്ന 22 ലക്ഷത്തോളം വിദ്യാർഥികളെ ലക്ഷ്യമിട്ടാണിത്. സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്തിനുള്ളിൽ തൈ നടണം. ഒരു ചെടിക്ക് മൂന്നുവർഷത്തേക്ക് ആകെ 300 രൂപ പ്രതിഫലം നൽകും. തൽക്കാലം ഒരാൾ ഒരുതൈ വീതം നട്ടാൽ മതി.