Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ജോലി: തെറ്റു തിരുത്താൻ ഇന്നുകൂടി സമയം

Train

ന്യൂഡൽഹി∙ ഓൺലൈനിൽ ഫോട്ടോ അപ്​ലോഡ് ചെയ്തതു തെറ്റിപ്പോയതിനാൽ അപേക്ഷ നിരസിക്കപ്പെട്ട 70,000 ഉദ്യോഗാർഥികൾക്കു തെറ്റുതിരുത്താൻ റെയിൽവേ നൽകിയ മൂന്നു ദിവസത്തെ സമയം ഇന്നവസാനിക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ സൈറ്റിലാണു വീണ്ടും അപേക്ഷിക്കേണ്ടത്. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് ഇ–മെയിൽ സന്ദേശം നൽകിയിരുന്നു.

വേറെ 57,000 പേരുടെ അപേക്ഷകൾ പുനഃപരിശോധിക്കുന്നുണ്ട്. ഇവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. അടുത്ത വർഷം മാർച്ച്–ഏപ്രിലോടെ ഒരു ലക്ഷം പേരെ റെയിൽവേ നിയമിക്കും. പരസ്യം നൽകിയ 1.10 ലക്ഷം തസ്തികകളിലേക്ക് 2.27 കോടി പേർ അപേക്ഷിച്ചിട്ടുണ്ട്. 

related stories