Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ അടവ് നടക്കില്ല: മൻമോഹൻ സിങ്

Manmohan Singh

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടിപ്പും സ്വയം പുകഴ്ത്തലും കാര്യക്ഷമമായ നയരൂപീകരണത്തിനു ബദലാവില്ലെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ പ്രസ്താവന പൊള്ളത്തരമാണ്. ഈ ലക്ഷ്യം യാഥാർഥ്യമാക്കാൻ കാർഷിക വളർച്ചനിരക്ക് 14 ശതമാനമാവണം. അത് ഉടനെയെങ്ങും സാധ്യമാക്കാനുള്ള നയങ്ങൾ മോദിയുടെ പക്കലില്ല. മോദിയുടെ നയങ്ങൾ രാജ്യത്തു സാമ്പത്തിക പിന്നാക്കാവസ്ഥ സൃഷ്ടിച്ചു. രാജ്യത്തു സാമൂഹിക സൗഹാർദവും സാമ്പത്തിക വളർച്ചയും പുനഃസ്ഥാപിക്കാനുള്ള പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉദ്യമത്തിനു താനുൾപ്പെടെയുള്ള കോൺഗ്രസുകാർ പൂർണപിന്തുണ നൽകുമെന്നും മൻമോഹൻ വ്യക്തമാക്കി.