Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ ബീഫിനായി ബിജെപി എംഎൽഎമാരും

cattle-ban-beef

പനജി ∙ ബിജെപി നേതൃത്വത്തിലുള്ള ഗോവ സർക്കാർ മാംസാഹാരം കഴിക്കുന്നവർക്കെതിരാണെന്ന ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നതായി മൃഗസംരക്ഷണമന്ത്രി മൗവിൻ ഗൊ‍ഡിഞ്ഞൊ. സർക്കാർ നിയന്ത്രണത്തിലുള്ള അറവുശാലകൾ പ്രവർത്തനരഹിതമായതു സംബന്ധിച്ചു ബിജെപി അംഗം ഗ്ലെൻ ടിക്‌ളോ ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. അടുത്തമാസം 22ന് അറവുശാലകൾ പുനരാരംഭിക്കുമെന്നും നിലവിൽ കർണാടകയിലെ ബെളഗാവിയിൽനിന്നാണു ബീഫ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ അറവുശാലകളായ ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റ‍ഡിനു (ജിഎംസിഎൽ) കന്നുകാലികളെ കൊണ്ടുവരുന്നതു സംസ്ഥാനത്തിനു പുറത്തുള്ള ഒരു സംഘടന തടഞ്ഞതിനാൽ ഒക്ടോബറിൽ പ്രവർത്തനം നിലച്ചു. ഗോവയിലെ ബീഫ്ക്ഷാമത്തിനു ഗോരക്ഷകരാണ് ഉത്തരവാദികളെന്നും ഇവിടേക്കു കൊണ്ടുവരുന്ന ബീഫ് അവർ അതിർത്തിയിൽ തടയുകയാണെന്നും മറ്റൊരു ബിജെപി അംഗമായ മൈക്കൽ ലോബോ കുറ്റപ്പെടുത്തി.

കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ബീഫ് കൊണ്ടുവരാൻ പാടില്ലെന്നുണ്ടെങ്കിൽ ഗോവയിലെ കന്നുകാലികളെ സർക്കാർ അറവുശാലകളിൽ കശാപ്പു ചെയ്യണം. ഇത് ഉടൻതന്നെ തുടങ്ങണം. ഗോവയിൽ മാംസാഹാരം കഴിക്കുന്നവർ ധാരാളമുണ്ട്. സഞ്ചാരികൾക്കും ബീഫ് വേണം. ബീഫിന് ഇവിടെ ക്ഷാമമുണ്ട്–ലോഗോ സഭയിൽ ആവശ്യപ്പെട്ടു. ഗോരക്ഷകരുടെ വികാരത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ ഗോവയിൽ ബീഫ് കഴിക്കുന്നവരെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories