Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസമിനു പിന്നാലെ പൗരത്വ പരിശോധനയ്ക്ക് ജാർഖണ്ഡും; അനുമതി തേടി കേന്ദ്രത്തെ സമീപിച്ചു

Jharkhand

റാഞ്ചി∙ അസമിനു പിന്നാലെ പൗരത്വ പരിശോധനാ നീക്കവുമായി ജാർഖണ്ഡും. അനധികൃത ബംഗ്ലദേശ് കുടിയേറ്റക്കാരെ കണ്ടെത്താനായി പരിശോധനയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ഒന്നരലക്ഷത്തോളം ബംഗ്ലദേശികളെ കണ്ടെത്താനാവുമെന്നാണു സർക്കാരിന്റെ അവകാശവാദം. പൗരത്വ പരിശോധനയ്ക്കായി കേന്ദ്രസർക്കാരിനു മൂന്നു മാസം മുൻപേ അപേക്ഷ നൽകിയിരുന്നതായും അനുമതി കിട്ടിയാലുടൻ പരിശോധന ആരംഭിക്കുമെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എസ്.കെ.ജി. റഹത് പറഞ്ഞു.

രണ്ടാഴ്ച മുൻപു ബിജെപി എംഎൽഎ ആനന്ദ്കുമാർ ഓജയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര സെക്രട്ടറിയെയും കണ്ട് എൻആർസി പരിശോധനയിലൂടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്കൂർ, സഹേബ്ഗഞ്ച്, ഗോഡ, ജംതാര ജില്ലകളിലാണു ബംഗ്ലദേശ് കുടിയേറ്റക്കാർ ഏറെയുള്ളത്. വ്യാപകമായ പരാതിയെത്തുടർന്ന്, 1994ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വോട്ടർപട്ടികയിൽനിന്ന് 17,000 പേരെ ഒഴിവാക്കിയിരുന്നു. ഇവരെ ബംഗ്ലദേശിലേക്കു തിരിച്ചയയ്ക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.