അരുൺ ജയ്റ്റ്ലി തിരിച്ചെത്തുന്നു

ന്യൂഡൽഹി∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നു മൂന്നുമാസം വിശ്രമത്തിലായിരുന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി ഈ മാസം പകുതിയോടെ ജോലിയിൽ തിരികെ പ്രവേശിക്കും. ഇതിനു മുന്നോടിയായി നോർത്ത് ബ്ലോക്കിലെ അദ്ദേഹത്തിന്റെ ഓഫിസ് നവീകരിച്ച് അണുവിമുക്തമാക്കുന്ന നടപടി ആരംഭിച്ചു. ജയ്റ്റ്ലിയുടെ അസാന്നിധ്യത്തിൽ ധനവകുപ്പിന്റെ ചുമതല റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനാണ്.