അരുൺ ജയ്റ്റ്‌ലി രണ്ടാഴ്ചയ്ക്കകം ചുമതലയേൽക്കും

ന്യൂഡൽഹി∙ വൃക്ക ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മന്ത്രി അരുൺ ജയ്റ്റ്‌ലി തിരികെയെത്തുന്നു. രണ്ടാഴ്ചയ്ക്കകം അദ്ദേഹം ധനമന്ത്രാലയത്തിന്റെ ചുമതലയേൽക്കുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതു മുതൽ ധനമന്ത്രിയായിരുന്നു ജയ്റ്റ്‌ലി.

മേയ് 14നു ശസ്ത്രക്രിയയ്ക്കു ശേഷം പൊതുപരിപാടികളിൽ നിന്നു വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ജയ്റ്റ്‌ലി സജീവമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ചുമതല.