ന്യൂഡൽഹി∙ വൃക്ക ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മന്ത്രി അരുൺ ജയ്റ്റ്‌ലി തിരികെയെത്തുന്നു. രണ്ടാഴ്ചയ്ക്കകം അദ്ദേഹം ധനമന്ത്രാലയത്തിന്റെ ചുമതലയേൽക്കുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതു മുതൽ ധനമന്ത്രിയായിരുന്നു ജയ്റ്റ്‌ലി.
മേയ് 14നു ശസ്ത്രക്രിയയ്ക്കു ശേഷം പൊതുപരിപാടികളിൽ നിന്നു വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ജയ്റ്റ്‌ലി സജീവമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ചുമതല.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.