Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശന വേദിയായി സുപ്രീം കോടതി; പരസ്പരം പഴിചാരി സർക്കാരും ബെഞ്ചും

Supreme Court of India

ന്യൂഡൽഹി ∙ പൊതുതാൽപര്യ ഹർജികളിൽ കടുത്ത പരാമർശങ്ങൾ നടത്തുന്നതിനു സുപ്രീം കോടതിയെ വിമർശിച്ച് കേന്ദ്ര സർക്കാർ. എല്ലാ കാര്യത്തിനും സർക്കാരിനെ വിമർശിക്കാറില്ലെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും കോടതിയുടെ മറുപടി. രാജ്യത്തെ ജയിലുകളിലെ അവസ്ഥ സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ ബെഞ്ചും അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാലും തമ്മിലാണു വാദപ്രതിവാദമുണ്ടായത്. മദ്യവിൽപനശാലകളുടെ ദൂരപരിധി സംബന്ധിച്ച കേസുൾപ്പെടെ വേണുഗോപാൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

കോടതിയുടെ പരാമർശങ്ങൾ പലതും രാജ്യത്തെ സുപ്രധാന പ്രശ്നങ്ങളെ ബാധിക്കുന്ന സ്ഥിതിയാണെന്നും പല വിധികളുടെയും പ്രത്യാഘാതങ്ങൾ കോടതി ആലോചിക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ, രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നെയാണു തങ്ങളും ശ്രമിക്കുന്നതെന്നു ബെഞ്ച് വ്യക്തമാക്കി. ‘ഞങ്ങളും ഈ രാജ്യത്തെ പൗരൻമാരാണ്; പ്രശ്നങ്ങളെക്കുറിച്ചു ബോധ്യമുണ്ട്. കോടതിയുടെ അനുകൂല സമീപനങ്ങൾ കണക്കിലെടുക്കണം. സർക്കാരിനെ വിമർശിക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയുമാണു കോടതി ചെയ്യുന്നതെന്ന ധാരണ ഒഴിവാക്കണം’ – ജസ്റ്റിസ് ലൊക്കൂർ പറഞ്ഞു.

related stories