Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഥനോൾ: 4 വർഷത്തിനകം 12,000 കോടി രൂപ ലാഭമെന്ന് പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി ∙ നാലു വർഷത്തിനകം രാജ്യത്ത് എഥനോൾ ഉൽപാദനം 450 കോടി ലീറ്ററാകുന്നതോടെ 12,000 കോടി രൂപ ലാഭമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഥനോൾ ഇന്ധനമിശ്രിതമായി ഉപയോഗിക്കുന്നതിനു മുൻ സർക്കാരുകൾ പ്രാധാന്യം നൽകാതിരുന്നതിനെ അദ്ദേഹം വിമർശിച്ചു. ലോക ജൈവ ഇന്ധന ദിനാചരണത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തു 10,000 കോടി രൂപ ചെലവിൽ 12 ജൈവ ഇന്ധന ശുദ്ധീകരണശാലകൾ സ്ഥാപിക്കും. 2030ൽ 20% ഇന്ധനം എഥനോൾ ചേർന്നതാവും. ഇതുവഴി കാർഷിക വരുമാനം ഗണ്യമായി വർധിപ്പിക്കാനാവും. ഓരോ ശുദ്ധീകരണശാലയിലും 1000–1500 പേർക്കു തൊഴിൽ ലഭിക്കുകയും ചെയ്യും – പ്രധാനമന്ത്രി പറഞ്ഞു.

related stories