Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്തമാസം മുതൽ സൗജന്യ ഇൻഷുറൻസ് ഇല്ലെന്ന് റെയിൽവേ

ന്യൂഡൽഹി∙ ട്രെയിൻ യാത്രക്കാർക്കു സെപ്റ്റംബർ ഒന്നുമുതൽ സൗജന്യ ഇൻഷുറൻസ് നൽകില്ലെന്നു റെയിൽവേ. ഓൺലൈൻ വഴി ടിക്കറ്റെടുക്കുമ്പോൾ യാത്രക്കാർക്ക് ആവശ്യമെങ്കിൽ ഇൻഷുറൻസ് തിരഞ്ഞെടുക്കാം. വേണ്ടെങ്കിൽ ഒഴിവാക്കാം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. പ്രീമിയം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. 2017 ഡിസംബർ മുതൽ റെയിൽവേ യാത്രക്കാർക്കു സൗജന്യ ഇൻഷുറൻസ് നൽകുന്നുണ്ട്. യാത്രയ്ക്കിടെ മരിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. അംഗവൈകല്യത്തിന് ഏഴര ലക്ഷവും പരുക്കേറ്റാൽ രണ്ടുലക്ഷവും നൽകും.

related stories