Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃതർപ്പണത്തിന് എത്തിയ 12 പാക്ക് ഹിന്ദുക്കൾ പിടിയിൽ

ജയ്പുർ ∙ പിതൃതർപ്പണം ചെയ്യാൻ പാക്കിസ്ഥാനിൽനിന്നു ഹരിദ്വാറിൽ എത്തിയ 12 പേർ മതിയായ യാത്രാരേഖകളില്ലാത്തതിനാൽ പിടിയിലായി. ശ്രീഗംഗാനഗർ ജില്ലയിലെ അനൂപ്ഗഡ് പട്ടണത്തിലാണു സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പിടിയിലായത്. ഹരിദ്വാറിൽനിന്നു മടങ്ങിപ്പോകുന്നതിനാണു വീസ അനുവദിച്ചിരുന്നത്. എന്നാൽ അവർ അനൂപ്ഗഡിലേക്കു പോകുകയായിരുന്നു. പൊലീസും ബിഎസ്എഫും ചേർന്നു ചോദ്യംചെയ്തുവരുന്നു.