Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വീരമൃത്യു വരിച്ച രണ്ടുപേർക്ക് ധീരതയ്ക്കു മെഡൽ

medal-representational-image

ന്യൂഡൽഹി ∙ കശ്മീരിൽ വീരമൃത്യു വരിച്ച രണ്ടു സിആർപിഎഫ് ഭടന്മാർക്ക് ധീരതയ്ക്കുള്ള പൊലീസ് മെഡൽ. സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് തഫൈൽ, കോൺസ്റ്റബിൾ ഷെരീഫ് ഉ–ദിൻ എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പൊലീസ് മെഡലുകളിലെ പരമോന്നത പുരസ്കാരം നൽകിയത്. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് പരിശീലന ക്യാംപിനുനേരെ 2017 ഡിസംബറിലുണ്ടായ ചാവേർ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത അക്രമത്തിനു പിന്നിൽ സ്ഥലവാസികളായ ഭീകരരായിരുന്നു.

മൂന്നു മലയാളികൾക്ക് വിശിഷ്ട സേവാ മെഡൽ

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം മൂന്നു മലയാളികൾക്ക്. കെ.എം.വർക്കി (എസ്പി, സിബിഐ, എസ്‌സിബി, തിരുവനന്തപുരം), പി.ജെ.തമ്പി (അസിസ്റ്റന്റ് കമൻഡാന്റ്, ബിഎസ്എഫ്, ബെംഗളൂരു), എം.ഗിരീഷ് കുമാർ (ഹെഡ് കോൺസ്റ്റബിൾ, കൊച്ചി, ലക്ഷദ്വീപ്) എന്നിവരാണു പുരസ്കാരത്തിന് അർഹരായവർ.