Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറൾഡ്: രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

Rahul Gandhi

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട ഹർജിയിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ചയാണു രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയുടെ രഹസ്യാത്മകത നിലനിർത്തണമെന്നും കോടതിയിലെ വാദങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നുമുള്ള ആവശ്യം ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, എ.കെ.ചാവ്ള എന്നിവരുടെ ബെഞ്ച് നിരസിച്ചു.

ഇക്കാര്യങ്ങളിലേക്കു പോകാനാവില്ലെന്നും അതു പാഴ്‍വേലയാണെന്നും ജ‍ഡ്ജിമാർ വ്യക്തമാക്കി. നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയിൽ, ഡയറക്ടർ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചു നികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങവേയാണു രാഹുൽ കോടതിയെ സമീപിച്ചത്. 2011–12ൽ താൻ നികുതി റിട്ടേൺ സമർപ്പിച്ചതിന്റെ വിശദാംശങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കം അനുവദിക്കരുതെന്നാണു രാഹുൽ ഗാന്ധിയുടെ ആവശ്യം.