Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ച് എഎപി സ്ഥാപകനേതാവ്; സ്വീകരിക്കാതെ കേജ്‌രിവാൾ

kejriwal-ashuthosh അരവിന്ദ് കേജ്‍രിവാൾ, അശുതോഷ്

ന്യൂഡൽഹി ∙ പാ‍ർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച സ്ഥാപകനേതാവും വക്താവുമായ അശുതോഷിന്റെ രാജി ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ സ്വീകരിച്ചില്ല. പാർട്ടിവിട്ട കാര്യം പ്രഖ്യാപിച്ച അശുതോഷിന്റെ ട്വീറ്റിനു മറുപടിയായാണ് രാജി സ്വീകരിക്കില്ലെന്നു കേജ്‍രിവാളും ട്വീറ്റ് ചെയ്തത്. തീർത്തും വ്യക്തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് അശുതോഷിന്റെ അറിയിപ്പ്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലല്ല രാജിയെന്നു പാർട്ടി കേന്ദ്രങ്ങളും വിശദീകരിച്ചു. എന്നാൽ ഈയിടെ, എഎപി രാജ്യസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അശുതോഷ് അഭിപ്രായവ്യത്യാസം പ്രകടമാക്കിയിരുന്നു. കേജ്‌രിവാളുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇതിനു പിന്നാലെ അൽപം അകൽച്ചയിലായിരുന്നു. 

related stories