Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽബുറഗി വധം: ഗൗരി കേസ് പ്രതികൾക്കെല്ലാം പങ്കെന്ന് സൂചന

MM Kalburgi പ്രഫ. എം.എം.കൽബുറഗി

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിലെ അഞ്ചു പ്രതികൾ പുരോഗമന സാഹിത്യകാരൻ പ്രഫ. എം.എം.കൽബുറഗിയുടെ  വധത്തിനു പിന്നിലും പ്രവർത്തിച്ചതിനു തെളിവുകൾ. തുടർന്ന്, ഗൗരി കേസിൽ പിടിയിലായ ഗണേഷ് മിസ്കിൻ, അമോൽ കാലെ, സുജിത് കുമാർ, അമിത് ദേഗ്വേക്കർ, അമിത് ബഡ്ഡി എന്നി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) സമീപിച്ചതായി കർണാടക സിഐഡി വിഭാഗം അറിയിച്ചു.

2015 ഓഗസ്റ്റ് 30ന് ധാർവാഡിൽ കൽബുറഗിയെ കൊലപ്പെടുത്തിയതു ഗൗരിയെ വധിക്കാൻ ഉപയോഗിച്ച് അതേ തോക്ക് ഉപയോഗിച്ചാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. കൽബുറഗിയെ വധിക്കാനെത്തിയ രണ്ടുപേരിൽ ഒരാൾ താനാണെന്നു ഗൗരി വധക്കേസ് പ്രതി ഗണേഷ് മിസ്കിൻ മൊഴി നൽകിയെന്നാണു വിവരം.