Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദക്കത്തുമായി നരേന്ദ്ര മോദി; ചർച്ചയാവാമെന്ന് പാക്കിസ്ഥാൻ

imran-khan-modi

ന്യൂഡൽഹി ∙ അർഥപൂർണവും ക്രിയാത്മകവുമായ അയൽബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിൽ അറിയിച്ചു. ദക്ഷിണേഷ്യയെ ഭീകരപ്രവർത്തനം ഇല്ലാത്ത മേഖലയാക്കി മാറ്റുന്നതിന് ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കണമെന്നും അഭ്യർഥിച്ചു. സാഹസത്തിനു മുതിരുന്നത് ഇരുരാജ്യങ്ങൾക്കും ആപത്കരമാണെന്നും നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തുടർച്ചയായ ഉഭയകക്ഷി ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണെന്നും പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രതികരിച്ചു. കഴിഞ്ഞ മാസം 30ന് മോദി ഇമ്രാനെ ടെലിഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദിച്ചിരുന്നു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാൻ പ്രധാനമന്ത്രിയുടെ ആഢംബരവസതി വേണ്ടെന്നുവച്ചു. ചെലവുചുരുക്കലിന്റെ ഭാഗമായി സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. 524 ജീവനക്കാരുള്ള കൂറ്റൻ ബംഗ്ലാവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതേസമയം, 21 അംഗ മന്ത്രിസഭയിലെ 16 അംഗങ്ങൾ പ്രസിഡന്റ് മമ്നൂൺ ഹുസൈന്റെ മുൻപാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. 16 കാബിനറ്റ് മന്ത്രിമാർക്കു പുറമേ അഞ്ച് ഉപദേശകരാണു മന്ത്രിസഭയിലുള്ളത്.

related stories