Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയ ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റും ഭരണസഖ്യത്തിന്

ഷില്ലോങ് ∙ മേഘാലയ നിയമസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റും ബിജെപി പിന്തുണയുള്ള മേഘാലയ ജനാധിപത്യ സഖ്യം (എംഡിഎ) നേടി. ഇതോടെ 60 അംഗ നിയമസഭയിൽ ഭരണകക്ഷിയായ എംഡിഎയ്ക്ക് 39 അംഗങ്ങളുടെ പിന്തുണയായി. സൗത്ത് ടുറയിൽ മുഖ്യമന്ത്രിയും നാഷനൽ പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ കൊൺറാഡ് കെ. സാങ്മ 8,461 വോട്ടിനും റാണിക്കോറിൽ യുഡിപിയിലെ പയസ് മർവീൻ 3000 വോട്ടിനും വിജയിച്ചു.

കോൺഗ്രസ് വിട്ട് എൻപിപിയിൽ ചേർന്ന മാർട്ടിൻ എം.ഡാങ്കോയുടെ രാജിയാണ് റാണിക്കോറിൽ തിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. സൗത്ത് ടുറയിൽ കൊൺറാഡിന്റെ സഹോദരി അഗത രാജിവച്ച് മുഖ്യമന്ത്രിക്കു നിയമസഭയിലെത്താൻ അവസരമൊരുക്കി. കൊൺറാഡിന്റെ ജയത്തോടെ എൻപിപിക്കും കോൺഗ്രസിനും നിയമസഭയിൽ 20 അംഗങ്ങൾ വീതമായി.