Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചെടുത്ത നോട്ട് നിയമപരിപാലന ഏജൻസികൾക്ക് കൈവശം വയ്ക്കാം

Demonitization

ന്യൂഡൽഹി∙ നിരോധിത നോട്ടുകൾ പിടിച്ചെടുത്താലും കൈവശംവയ്ക്കുന്നതിൽ ആദായ നികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കും ഉണ്ടായിരുന്ന പരിമിതി ഒഴിവാക്കി ധനമന്ത്രാലയം. നോട്ട് നിരോധനത്തിനു പിന്നാലെ നിലവിൽവന്ന നിയമപ്രകാരം ആർബിഐക്കു മാത്രമാണ് അസാധു നോട്ടുകൾ കൈവശം വയ്ക്കാൻ അനുവാദമുള്ളത്. അസാധുവാക്കപ്പെട്ട പത്തിലധികം നോട്ടുകൾ കൈവശം വയ്ക്കുന്നതു പിഴ അടക്കം ശിക്ഷയുള്ള കുറ്റമാണ്. ഗവേഷണാവശ്യങ്ങൾക്ക് 25 നോട്ടുകൾ വരെ സൂക്ഷിക്കാം.

നിയമപരിപാലന ഏജൻസികൾക്കും ഇതിൽ ഇളവുണ്ടായിരുന്നില്ല. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നോട്ടുകൾ പിടിച്ചെടുത്താലും ഇതിനു നിയമസാധുത ഇല്ലെന്ന പരിമിതി മറികടക്കാൻ നിയമപരിപാലന ഏജൻസികളെ സഹായിക്കുന്നതാണ് ഉത്തരവ്. 2016 നവംബറിൽ നോട്ടുനിരോധനം വന്നെങ്കിലും ഇപ്പോഴും അസാധു നോട്ടുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി പിടികൂടുന്നുണ്ട്.