Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിയുടെ ചിതാഭസ്മം: നാഗാലാൻഡിൽ എതിർപ്പ്

ashes of Vajpayee മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊഹിമ∙ ചിതാഭസ്മ നിമജ്ജനം നാഗാ സംസ്കാരത്തിന് അന്യമാണെന്നു ചൂണ്ടിക്കാട്ടി പ്രാദേശിക സംഘടനകൾ രംഗത്തു വന്നതോടെ മുൻപ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മം നാഗാലാൻഡിലെ പ്രധാന നദിയായ ദൊയാങ്ങിൽ നിമജ്ജനം ചെയ്യാനായില്ല. പകരം ധൻസാരി നദിയിൽ നിമജ്ജനം നടത്തി.

ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള നാഗാലാൻഡിലെ ലൊത്തോവ ഹോഹോ ഗോത്രസമിതിയും ലൊത്തോ ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷനുമാണ് എതിർപ്പു രേഖപ്പെടുത്തിയത്. പ്രതിപക്ഷ കക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടും നിമജ്ജനത്തെ എതിർത്തു.