Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സൗരോർജം ട്രാക്കിലാക്കാൻ’ റെയിൽവേ; സൗരോർജ പാനലുകളിലൂടെ 3605 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും

Railway Station

ബെംഗളൂരു ∙ റെയിൽവേ സ്റ്റേഷനുകൾ, വർക്‌ഷോപ്പ്, ഓഫിസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്താൻ ദക്ഷിണ–പശ്ചിമ മേഖല റെയിൽവേ. ഹുബ്ബള്ളി, മൈസൂരു, ബെംഗളൂരു, ചിത്രദുർഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ 19 കെട്ടിടങ്ങളിലായി സ്ഥാപിച്ച സൗരോർജ പാനലുകളിലൂടെ 3605 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.

ഹുബ്ബള്ളി സ്റ്റേഷൻ (22 കിലോവാട്ട്), വർക്‌ഷോപ്പ് (1045), ഡിആർഎം ഓഫിസ് (32), റെയിൽസൗധ (250), റെയിൽവേ ആശുപത്രി(100), മൈസൂരു സ്റ്റേഷൻ(100), വർക്‌ഷോപ്പ് (500), ഡിആർഎം ഓഫിസ് (110), ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ (290), റെയിൽവേ ആശുപത്രി (100), കെആർ പുരം ഡീസൽഷെഡ് (240), ഹൊസ്പേട്ട് സ്റ്റേഷൻ (100), ബെംഗളൂരു ഡിആർഎം ഓഫിസ് (80), യശ്വന്ത്പുര സ്റ്റേഷൻ (80), ചിക്കജജൂർ (20), ചിക്കമഗളൂരു സ്റ്റേഷൻ (20), ബിരൂർ (10), ബാനസവാടി മെമു ഷെഡ് (10), ചിത്രദുർഗ സ്റ്റേഷൻ (10) എന്നിവിടങ്ങളിലാണ് സൗരോർജ പാനലുകൾ സ്ഥാപിച്ചത്. ഇതുവഴിയുള്ള വൈദ്യുതി ഉൽപാദനത്തിലൂടെ പ്രതിവർഷം 70 ലക്ഷം രൂപ റെയിൽവേയ്ക്കു ലാഭിക്കാനാകുമെന്നാണു വിലയിരുത്തൽ.