Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ: ചർച്ച മുന്നോട്ട്

modi-xi-india-china

ബെയ്ജിങ് ∙ ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ സ്ഥാപിക്കാനുള്ള ചർച്ച വിവിധ തലങ്ങളിൽ നടക്കുകയാണെന്നു ചൈനയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദോക്‌ ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടുത്തബന്ധം പുലർത്തുന്നതിനു ഹോട്‌ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണു ചൈനയുടെ പുതിയ പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെൻസിയുടെ ഇന്ത്യാസന്ദർശന വേളയിൽ ഇക്കാര്യം ചർച്ച ചെയ്തതെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ വൂ ക്വിയാൻ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നല്ലബന്ധം കെട്ടിപ്പടുക്കാനായി 12 വർഷം മുൻപ് ഒപ്പുവച്ച പ്രതിരോധക്കരാർ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ചും ജനറൽ ഫെൻസി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തി.