Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ വിമാനം മൂക്കുകുത്തിയത് പൈലറ്റിന്റെ പിഴവ്

Rahul Gandhi

മുംബൈ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച സ്വകാര്യവിമാനം നിയന്ത്രണം വിട്ട് താഴേക്കു പോയ സംഭവത്തിനു കാരണം പൈലറ്റിന്റെ പിഴവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) റിപ്പോർട്ട്. ഓട്ടോ പൈലറ്റ് സംവിധാനത്തിൽ വിമാനം പറത്തിക്കൊണ്ടിരിക്കുമ്പോൾ സാങ്കേതികത്തകരാർ മൂലം വിമാനം ഒരുവശത്തേക്കു ചരിയുകയായിരുന്നു. 15 സെക്കൻഡിന് ശേഷമാണു പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തത്. 40,000 അടി ഉയരത്തിൽ പറന്ന വിമാനം ഈ സമയം അറുനൂറടി‍യോളം മൂക്കുകുത്തിയതു വലിയ പരിഭ്രാന്തിക്കിടയാക്കി.

ഓട്ടോപൈലറ്റ് സംവിധാനത്തിലെ തകരാർ സംബന്ധിച്ചു കോക്ക്പിറ്റിൽ മുന്നറിയിപ്പ് ലഭിച്ചാൽ ഒട്ടും സമയം കളയാതെ പൈലറ്റ് നിയന്ത്രണമേറ്റെടുക്കുന്നതാണു രീതി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 26നാണ് ന്യൂഡൽഹിയിൽ നിന്നു കർണാടകയിലെ ഹുബ്ബള്ളിയിലേക്കു പോയ ചാർട്ടേഡ് വിമാനത്തിനാണു സാങ്കേതിക തകരാറുണ്ടായത്.

10 സീറ്റുള്ള ഫാൽക്കൺ വിമാനത്തിൽ രാഹുലും മറ്റു നാലു പേരുമുണ്ടായിരുന്നു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുൽ വിമാനമിറങ്ങിയ ഉടൻ ദൈവത്തിനു നന്ദിപറയാൻ കൈലാസത്തിലേക്ക് യാത്ര പോകുമെന്നു പറഞ്ഞിരുന്നു. രാഹുൽ കൈലാസത്തിനു പുറപ്പെട്ട ഇന്നലെ തന്നെ ഡിജിസിഎ റിപ്പോർട്ടും പുറത്തുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.