Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനെ ആക്ഷേപിച്ച് മന്ത്രി ചൗബേ

Ashwini Kumar Choubey അശ്വിനികുമാർ ചൗബേ

പട്ന ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ചു കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേയുടെ വിവാദ പരാമർശം. രാഹുൽ ഗാന്ധി ‘ഓടയിലെ കീട’മാണെന്നു ചൗബേ പരിഹസിച്ചു. പ്രധാനമന്ത്രി ആകാശമാണെങ്കിൽ രാഹുൽ ഓടയിലെ വെറും കീടമാണെന്നായിരുന്നു ചൗബേയുടെ താരതമ്യം. ബിഹാറിലെ സസറാമിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുടർച്ചയായി ആരോപണങ്ങളുന്നയിക്കുന്ന രാഹുൽ ഗാന്ധിക്കു മാനസിക വിഭ്രാന്തിയാണെന്നും ചികിൽസ വേണ്ടിവരുമെന്നും അശ്വിനി കുമാർ പറഞ്ഞു. രാഹുലിനും സോണിയ ഗാന്ധിക്കുമെതിരെ മുൻപും വിവാദ പരാമർശങ്ങൾ ചൗബേ നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.