Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയത്ത്‌ കോടതി ചോദ്യം ചെയ്ത് ഹർജി

ന്യൂഡൽഹി∙ ശരിയത്ത് കോടതികൾ സ്ഥാപിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മുസ്‌ലിംകൾക്കിടയിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹർജികൾക്കൊപ്പം ഇതും ചേർക്കാൻ അപേക്ഷ നൽകാൻ പരാതിക്കാരിയായ സിക്രയോടു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

യുപി സ്വദേശിയും രണ്ടു കുട്ടികളുടെ മാതാവുമാണു സിക്ര(22). കഴിഞ്ഞ വർഷം മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി, കഴിഞ്ഞ മാർച്ച് 26നാണ് ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാസാധുത പരിശോധിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

related stories