Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വാർത്തയാക്കി ഫ്രഞ്ച് ടിവി ചാനൽ

FRANCE-LIBYA-CONFLICT

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാട് ഇന്ത്യയിലുണ്ടാക്കിയ രാഷ്ട്രീയ വിവാദം വാർത്തയാക്കി ഫ്രഞ്ച് ടിവി ചാനൽ. സർക്കാർ ഉടമസ്ഥതയിലുള്ള ‘ഫ്രാൻസ് 24’ ചാനലാണു തങ്ങളുടെ ഓൺലൈൻ പതിപ്പിൽ അനിൽ അംബാനിയെ വിമർശിച്ചു ലേഖനം നൽകിയത്. 

വ്യോമയാന മേഖലയിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും ആരാധകനുമാണെന്നു ലേഖനത്തിൽ പറയുന്നു. രാജീവ് ഗാന്ധി സർക്കാരിനെ വീഴ്ത്തിയ ബൊഫോഴ്സ് ഇടപാടു പോലെ 2019ലെ തിരഞ്ഞെടുപ്പിൽ റഫാൽ ഇടപാടു ബിജെപി സർക്കാരിനെ താഴെയിടുമെന്നാണു പ്രതിപക്ഷത്തിന്റെ പ്രതീക്ഷയെന്നും ലേഖനം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.