Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽക്കരി ഇറക്കുമതി: വ്യാപക ക്രമക്കേട്; 40 കമ്പനികൾക്കെതിരെ അന്വേഷണം വേണമെന്നു കോൺഗ്രസ്

Congress-logo

ന്യൂഡൽഹി∙ വൈദ്യുതി ഉൽപാദനത്തിനുള്ള കൽക്കരി ഇറക്കുമതിയിൽ വ്യാപക ക്രമക്കേട് നടത്തിയ അഡാനി, റിലയൻസ് ഉൾപ്പെടെയുള്ള 40 കമ്പനികൾക്കെതിരെ അന്വേഷണം വേണമെന്നു കോൺഗ്രസ്. 

ഇന്തൊനീഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില പെരുപ്പിച്ചു കാട്ടിയ കമ്പനികൾ 29,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നു റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കണ്ടെത്തിയെങ്കിലും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 

ഇറക്കുമതിയുമായി ബന്ധപ്പെട്ടു   സിംഗപ്പുരിലെ   സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യ ശാഖ മുഖേന നടത്തിയ  ഇടപാടുകളുടെ വിശദാംശങ്ങൾ   കൈമാറാൻ  നിയമതടസ്സമുണ്ടെന്ന   ബാങ്ക്      അധികൃതരുടെ  വാദം അംഗീകരിക്കാനാവില്ല.

പ്രധാനമന്ത്രിയായ ശേഷം മൂന്നു തവണ സിംഗപ്പുർ സന്ദർശിച്ച നരേന്ദ്ര മോദി വിശദാംശങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് വിമർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.