Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിൽ; തനിച്ച് ഭൂരിപക്ഷമില്ലാത്തിടത്ത് കോൺഗ്രസ്, ദൾ സംഖ്യം

congress party workers celebrate their win കോണ്‍ഗ്രസ് പ്രവർത്തകരുടെ വിജയാഹ്ലാദം

ബെംഗളൂരു ∙ കർണാടകയിൽ 105 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുൻതൂക്കം. 2662 വാർഡുകളിൽ 982 എണ്ണം കോൺഗ്രസ് നേടി. ബിജെപി 929 വാർഡുകളിൽ വിജയിച്ചു തൊട്ടുപിന്നിലെത്തി. തിരഞ്ഞെടുപ്പ് നടന്ന മൂന്നു കോർപറേഷനുകളിലും ബിജെപിയാണ് മുന്നിൽ. 

ജനതാദൾ – എസ് 375, ബിഎസ്പി-13, എസ്ഡിപിഐ- 17, എസ്പി-4 കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി (കെപിജെപി)- 10, കർണാടക രാജ്യ റൈത്ത സംഘ (കെആർആർഎസ്)-1, ഇന്ത്യൻ ന്യൂ കോൺഗ്രസ്- 1, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ (ഡബ്ല്യുപിഐ)- 1, സ്വതന്ത്രർ- 329 എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ പ്രകടനം. 

സഖ്യമില്ലാതെ മൽസരിച്ച കോൺഗ്രസും ദളും അധ്യക്ഷ തിരഞ്ഞെടുപ്പിൽ കൈകോർക്കും. ശിവമൊഗ്ഗ കോർപറേഷൻ 35 ൽ 20 സീറ്റുനേടി ബിജെപി ഉറപ്പിച്ചു. മൈസൂരു, തുമക്കൂരു കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസും ദളും കൈകോർത്താൽ ഭരണം സ്വന്തമാക്കും. ഈ മാസം കാലാവധി പൂർത്തിയാകുന്ന നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.