Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജനം ഉണരണമെന്ന് ജസ്റ്റിസ് പി.ബി. സാവന്ത്

prison-image-1

മുംബൈ ∙ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇതിനെതിരെ പൊതുജനം ഉണരണമെന്നും റിട്ട. സുപ്രീം കോടതി ജസ്റ്റിസ് പി.ബി. സാവന്ത് അഭിപ്രായപ്പെട്ടു. സർക്കാരിനെതിരെ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ വിമർശിക്കുന്നവരെ ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാലു സാമൂഹിക പ്രവർത്തകരുടെ വധത്തിൽ പങ്കാളികളായ ഹിന്ദു സംഘടനയുടെ മുഖം രക്ഷിക്കാനാണ് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതു രാഷ്ട്രീയ പ്രേരിതമാണ്. ഭിമ-കോറേഗാവ് കലാപത്തിലെ കാരണക്കാരെന്ന കുറ്റം ആരോപിച്ചു രണ്ടു മാസത്തിനിടയിൽ മനുഷ്യാവകാശപ്രവർത്തകരും അഭിഭാഷകരുമായ 10 പേരെയാണു പുണെ പൊലീസ് അറസ്റ്റ് ചെയ്തത്.

മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ വാർത്താസമ്മേളനം നടത്തി ‘കത്തുകൾ’ പരസ്യപ്പെടുത്തിയ പൊലീസ് ഡോ. നരേന്ദ്ര ദാഭോൽക്കറെ പോലുളളവർ വധിക്കപ്പെട്ട കേസിലെ രേഖകളൊന്നും ഇങ്ങനെ വെളിപ്പെടുത്താത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ജനത്തിന്റെ ശ്രദ്ധതിരിക്കാനുളള സർക്കാരിന്റെ ഗൂഢാലോചന മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. 

related stories