Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് രൂപം നൽകാൻ ഇന്ന് കോൺഗ്രസ് യോഗം

congress-logo

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടറിമാരും പിസിസി അധ്യക്ഷൻമാരും ഇന്നു യോഗം ചേരും. വരും മാസങ്ങളിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിക്കാൻ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭ പരിപാടികൾക്കു യോഗം രൂപം നൽകും. ഒപ്പം, കേന്ദ്രത്തിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികളെ അണിനിരത്താനുള്ള വഴികളും തേടും. 

ഇന്ധന വിലവർധന, നാണയപ്പെരുപ്പം, റഫാൽ ഇടപാട് എന്നിവ കേന്ദ്രത്തിനെതിരെ പ്രചാരണ വിഷയങ്ങളാക്കാനാണു പാർട്ടിയുടെ തീരുമാനം. ഇക്കാര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെ കൂടി ഒപ്പം നിർത്താൻ ഊർജിത ശ്രമം ആവശ്യമാണെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കൈലാസ തീർഥാടനം നടത്തുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചേരുന്ന യോഗത്തിൽ മുതിർന്ന പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, ജനറൽ സെക്രട്ടറി െക.സി.വേണുഗോപാൽ, ഡൽഹിയുടെ ചുമതലയുള്ള സെക്രട്ടറി പി.സി.ചാക്കോ എന്നിവർ പങ്കെടുക്കും.

ആന്ധ്രയിലുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും സംസ്ഥാനത്തു പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഉള്ളതിനാൽ കെപിസിസി അധ്യക്ഷൻ എം.എം.ഹസനും പങ്കെടുക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.