Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയുടെ ധനശേഖരണത്തിന് കോൺഗ്രസിനു കേരള മോഡൽ

congress-flag

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, പാർട്ടിയുടെ ധനശേഖരണത്തിനു കേരള മോഡൽ സ്വീകരിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബൂത്തുതലത്തിൽ പിരിവു നടത്തി സ്വരൂപിക്കുന്ന തുകയുടെ പകുതി വീതം ദേശീയ നേതൃത്വത്തിനും സംസ്ഥാന ഘടകത്തിനും നൽകുന്ന കേരള മോഡൽ സ്വീകരിക്കാൻ പാർട്ടി ധനകാര്യ സമിതി യോഗത്തിൽ ധാരണയായി. എ.കെ.ആന്റണി കെപിസിസി പ്രസിഡന്റായിരിക്കേയാണ് ഈ മാതൃകയ്ക്കു കേരളത്തിലെ പാർട്ടി തുടക്കമിട്ടത്. 

ഇന്ധന വിലവർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധത്തിനു പുറമേ വരുംമാസങ്ങളിൽ റഫാൽ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ, സംസ്ഥാന സെക്രട്ടറിമാർ, പിസിസി പ്രസിഡന്റുമാർ എന്നിവരുടെ യോഗം തീരുമാനിച്ചു. ഒക്ടോബർ രണ്ട് (ഗാന്ധി ജയന്തി) മുതൽ നവംബർ 19 (ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം) വരെയുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളം വീടുകൾ കയറി കേന്ദ്ര സർക്കാരിനെതിരായ പ്രചാരണം സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകരെ അണിനിരത്തും. 

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളിൽ എ.കെ.ആന്റണി, ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ധനകാര്യ സമിതിയംഗം കെ.മുരളീധരൻ, ഡൽഹിയുടെ ചുമതലയുള്ള സെക്രട്ടറി പി.സി.ചാക്കോ, കെപിസിസി ട്രഷറർ ജോൺസൺ ഏബ്രഹാം എന്നിവർ പങ്കെടുത്തു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.