Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയുടെ സിഇഒയെ പിടികൂടാനും റെഡ് കോർണർ

Nirav-Modi-1 നീരവ് മോദി

ന്യൂഡൽഹി∙ പിഎൻബി വായ്പാ തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന നീരവ് മോദിയുടെ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് മിഹിർ ആർ. ബൻസാലിക്കെതിരെയും (40) ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. മോദിയുടെ ഫയർസ്റ്റാർ ഇന്റർനാഷനൽ എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ സിഇഒ ആയ ബൻസാലിക്കെതിരെ നോട്ടിസ് പുറപ്പെടുവിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥന മാനിച്ചാണ് നടപടി. മോദിക്കതിരെ നേരത്തേ ഇതേ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

192 അംഗരാജ്യങ്ങൾക്കാണ് റെഡ്കോർണർ നോട്ടിസ് ലഭിക്കുക. അതിൽ പറയുന്ന ആളെ ഈ രാജ്യങ്ങളിലെവിടെയെങ്കിലും കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യണം. തുടർന്ന് ആവശ്യപ്പെടുന്ന രാജ്യത്തിനു കൈമാറാനുള്ള നടപടി ആരംഭിക്കും.