Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ ഇന്ധനവില കുറയും

ജയ്പുർ ∙ പെട്രോൾ–ഡീസൽ വിലയുടെ മൂല്യവർധിതനികുതിയിൽ (വാറ്റ്) 4% കുറവു പ്രഖ്യാപിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ. ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയിൽ ലീറ്ററിന് 2.50 രൂപയുടെ കുറവുണ്ടാകും. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽ ഇന്ധനവില കുറയ്ക്കാൻ ഉടൻ നടപടിയുണ്ടാകുമെന്നു ഹിമാചൽ പ്രദേശിലെ എഐസിസി ചുമതല വഹിക്കുന്ന രജ്നി പാട്ടിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിക്കഴിഞ്ഞു.