Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: ഇന്ന് ബന്ദ്

x-default x-default

ന്യൂഡൽഹി∙ ഇന്ധനവില വർധനയ്ക്കെതിരെ ഇന്നു ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണ് മോദി സർക്കാർ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ സമിതി യോഗം ഇന്ധനവില ചർച്ച ചെയ്യാത്തത് ഇതിനുള്ള തെളിവാണ്. ഇന്ധനവില വർധനയ്ക്കു പരിഹാരം നിർദേശിക്കാനോ ഇതേക്കുറിച്ചു ചർച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതിൽ വേദനയുണ്ടെന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് 20 രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചു. വിവിധ അസോസിയേഷനുകളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.