Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുകാർ ബുദ്ധിശൂന്യർ: അമിത് ഷാ

BJP National President Amit Shah

ജയ്പുർ ∙ കോൺഗ്രസുകാർ ബുദ്ധിശൂന്യരായ അഹങ്കാരികളും കാര്യത്തിനു കൊള്ളാത്തവരുമാണെന്നു ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. എന്നാൽ തികഞ്ഞ ആത്മവിശ്വാസമുള്ളവരാണു ബിജെപി നേതാക്കളെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്ന കാര്യത്തിൽ സംശയമേയില്ലെന്നും പ്രവർത്തകരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായി രാജസ്ഥാനിലെത്തിയ ഷാ നാലു യോഗങ്ങളിൽ പങ്കെടുത്തു. 

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കണ്ടു പ്രവർത്തകർ കൈമെയ് മറന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടി വിജയം നേടുമെന്നു ഷാ പറഞ്ഞു.