Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചെന്നു കരുതിയ ചോരക്കുഞ്ഞിന് ജീവന്റെ ദേവിയായി മനിതാദേവി; ദൈവതുല്യമായ പ്രവൃത്തിയെന്നു മോദി

Manitha-Devi കൃത്രിമശ്വാസം നൽകി രക്ഷപ്പെടുത്തിയ കുഞ്ഞിനൊപ്പം മനിതാദേവി.

റാഞ്ചി∙ മനിതാദേവി ആ ചോരക്കുഞ്ഞിന്റെ പിഞ്ചുമുഖം ചേർത്തുപിടിച്ചു ശ്വാസം പകർന്നപ്പോൾ പുതുജീവൻ തുടിച്ചതു സമൂഹത്തിനുകൂടി. മരിച്ചെന്നു കരുതി മറവുചെയ്യാനൊരുങ്ങിയ നവജാതശിശുവിനെ അവസരോചിത ഇടപെടലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിച്ച അങ്കണവാടി ജീവനക്കാരിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.

ജാർഖണ്ഡിലെ സെറേക്കല കർസൻ ജില്ലയിലെ ചണ്ഡിലുള്ള ഉർമലിലാണ് മനിതാദേവി ജോലി ചെയ്യുന്നത്. ജൂലൈ 27നു പുലർച്ചെ ഉർമൽ സ്വദേശിയായ മനിഷ സിങ് മുണ്ട ജന്മം നൽകിയ പെൺകുഞ്ഞിന് അനക്കവും കരച്ചിലും ഇല്ലെന്നു കണ്ട് മരിച്ചെന്നു കരുതി ബന്ധുക്കൾ സംസ്കാരത്തിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞപ്പോഴാണു മനിത എത്തിയതും ബലംപ്രയോഗിച്ചു ശിശുവിനെ വാങ്ങി കൃത്രിമശ്വാസം നൽകിയതും.

വിഡിയോ കോൺഫറൻസിലൂടെ ഇന്നലെ മനിതയുമായി സംസാരിച്ച പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. ജീവൻ രക്ഷിക്കുന്നതു ദൈവതുല്യമാണെന്നും പറഞ്ഞു. മനിതയ്ക്കു മുഖ്യമന്ത്രി രഘുബർദാസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.