Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻകാമുകിയെ മാനഭംഗം ചെയ്തെന്ന് പരാതി; മലയാളി ടെക്കി അറസ്റ്റിൽ

arrest

ബെംഗളൂരു ∙ മുൻകാമുകിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തുവെന്ന പരാതിയിൽ ഐടി ജീവനക്കാരനായ മലയാളി പിടിയിൽ. മാറത്തഹള്ളിക്കു സമീപം താമസിക്കുന്ന പ്രവീണിനെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിൽനിന്നുള്ള യുവതിയും പ്രവീണും ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. സൗഹൃദത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് പിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തി. പേയിങ് ഗെസ്റ്റായി താമസം മാറിയ യുവതിയെ, പാഴ്സൽ വന്നിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് കഴിഞ്ഞദിവസം വിളിച്ചുവരുത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.